Skip to main content

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അപേക്ഷ ക്ഷണിച്ചു

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശ രഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയിൽ രണ്ട് വർഷം പൂർത്തിയായ അംഗങ്ങൾക്ക് അപേക്ഷിക്കാം. പ്രായം 30 വയസിനും 50 വയസ്സിനും ഇടയിലായിരിക്കണം. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മെയ് 31 ന് വൈകിട്ട് അഞ്ചിനകം കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസിൽ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി. കെട്ടിടം, രണ്ടാംനില, വെസ്റ്റ്ഹിൽ-പി.ഒ, ചക്കോരത്ത്കുളം, കോഴിക്കോട്-673005) സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ 0495 2966577.

date