Skip to main content

കിലെ ഐ എ എസ് അക്കാദമിയിൽ സിവിൽ സർവീസ് കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ അക്കാദമിക് വിഭാഗമായ കിലെ ഐ എ എസ് അക്കാദമിയിൽ സിവിൽ സർവീസ് കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തു വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ സ്ഥാപനത്തിൽ പുതിയ ബാച്ച് ജൂൺ 2023  ആദ്യ വാരം ആരംഭിക്കും. പത്തു മാസകാലമാണ് ഈ കോഴ്സിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തിൽ ബിരുദം അടിസ്ഥാന യോഗ്യത. കേരളത്തിലെ സംഘടിത - അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്കാണ് (മക്കൾ / ഭാര്യ / ഭർത്താവ് / സഹോദരി / സഹോദരൻ) ഈ പരിശീലത്തിനു മുൻഗണന. അവർക്കു കുറഞ്ഞ ഫീസും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും. അതോടൊപ്പം മറ്റു വിദ്യാർത്ഥികൾക്കും ഈ പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുവാനുള്ള ഗൂഗിൾ ഫോം കിലെയുടെ വെബ്‌സൈറ്റിൽ (www.kile.gov.in ) ലഭ്യമാണ്.  .കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ:7907099629, 0417-2479966, 0471-2309012)

date