Skip to main content

എം.ബി.എ അഡ്മിഷന്‍

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും, എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഐ എം ടി പുന്നപ്ര) യില്‍ എംബിഎ 2023 - 2025 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ യില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷനാണ് ഉള്ളത്. ഡിഗ്രി പാസായവര്‍ക്കും ഫൈനല്‍ ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ 0477 2267602, 9526118960, 9188067601, 9747272045, 9746125234, എന്നീ നമ്പറുകളില്‍ ലഭിക്കും.

date