2023-24 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി
ജില്ലയിലെ 5 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ചെറിയമുണ്ടം, കീഴാറ്റൂര്‍, തെന്നല, വാഴക്കാട്, ഗ്രാമ പഞ്ചായത്തുകളുടേയും കോട്ടയ്ക്കല്‍ നഗരസഭയുടേയും വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. 2023-24 വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനായി ജില്ലയില്‍ നിന്നും ഏറ്റവും ആദ്യം സമര്‍പ്പിച്ചത് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തായിരുന്നു. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ എം.കെ. റഫീഖ, ജില്ലാ കളക്ടര്‍ വി.ആര്. പ്രേംകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എ.ഡി ജോസഫ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം മാര്‍ച്ച് 7 ചൊവ്വാഴ്ച്ച വൈകുന്നേരം 3 മണിക്ക് ചേരും.
- Log in to post comments