Skip to main content

ഫയര്‍ വുമണ്‍ (ട്രെയിനി): നീന്തല്‍ പരീക്ഷ

മലപ്പുറം ജില്ലയില്‍ ഫയര്‍ ആന്റ് സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയിലേക്ക് 2023 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരീക്ഷ മാര്‍ച്ച് 10 രാവിലെ 10 മണിക്ക് തൃശൂര്‍ വിയ്യൂരിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ് അക്കാദമിയില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ് പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, പി.എസ്.സി യുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഡിക്ലറേഷന്‍ ഫോം, നീന്തല്‍ വസ്ത്രം എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ കാണിച്ച തീയതിയിലും സ്ഥലത്തും ഹാജരാവണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ, ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date