Skip to main content

പൊതുജനങ്ങളുടെ വിശ്വാസം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം- മന്ത്രി വി. അബ്ദുറഹിമാന്‍

പൊതുജനങ്ങളുടെ വിശ്വാസം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് മന്ത്രി. വി. അബ്ദുറഹിമാന്‍. പൊതുജനങ്ങളോടുള്ള സമീപനത്തിനും പെരുമാറ്റത്തിലും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്  ജില്ലാ ആസൂത്രണ  സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് പ്രധാനം.  കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കിയത് മലപ്പുറം ജില്ലയിലാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടു പോലും പൊതുജനങ്ങളുടെ ക്ഷേമ കാര്യങ്ങളില്‍ ഒരു കുറവും വരുത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ശമ്പളം തുടങ്ങി എല്ലാ ആനുകൂല്യങ്ങളും വീഴ്ചയില്ലാതെ കേരളം നല്‍കുന്നത് ഇതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

 

date