Skip to main content

സൗജന്യ ലാപ്ടോപ്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്ടോപ്, പഠന കിറ്റ് എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.

 2021-22, 2022-23 അദ്ധ്യയന വർഷങ്ങളിൽ എഞ്ചിനിയറിംഗ്, എംബിബിഎസ്, ബി എസ് സി അഗ്രികൾചർ, വെറ്ററിനറി സയൻസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംസിഎ, എംബിഎ, ബി എസ് സി നഴ്സിംഗ്, എം എസ് സി നഴ്സിംഗ് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പിനായി അപേക്ഷിക്കാം.

 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ ഒന്ന്മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റിനായും അപേക്ഷിക്കാം.

 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭിക്കുന്നതാണ്. ഫോൺ :0487 2446545

date