Skip to main content

കുട്ടികൾക്കായി ശുചിത്വോത്സവം

കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ കാടുകുറ്റി പഞ്ചായത്തിൽ സംഘടിപ്പിച്ച ബാലസഭ ശുചിത്വോത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.

വളർന്ന് വരുന്ന തലമുറയെ ശുചിത്വ ബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ഒരുക്കിയത്. കുട്ടികളിൽ ശുചിത്വ സുന്ദര കേരളം എന്ന ആശയം വളർത്തുന്നതിന്  സ്വന്തം വീടുകളിലെ മാലിന്യ സംസ്കരണത്തിന്റെ അവസ്ഥ ഓരോ മാസവും വിലയിരുത്താൻ കുട്ടികൾക്ക് ഗ്രീൻ കാർഡുകൾ നൽകി.

സിഡിഎസ് ചെയർപേഴ്സൺ അശ്വതി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി സി അയ്യപ്പൻ, സിഡിഎസ് മെമ്പർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, ബാലസഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date