Skip to main content

അക്വാകൾച്ചറിൽ വെബ്ബിനാർ

മത്സ്യകൃഷി മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കേരള സർക്കാരിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കെ ഐ ഇ ഡി എന്റർപ്രണർ ഷിപ് ഇൻ അക്വാകൾച്ചർ എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. 28ന് രാവിലെ 11ന് സൂം വഴിയാണ് വെബ്ബിനാർ. സംരംഭ മേഖലയിൽ മത്സ്യകൃഷിയുടെ സാധ്യതകൾ, മത്സ്യ കൃഷി പരിപാലനം, മുതൽമുടക്ക് തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  വെബ്ബിനാറിൽ പങ്കെടുക്കുന്നതിനായി www.kied.info ൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484-2550322, 2532890.

date