Skip to main content

ലഹരിവിരുദ്ധ ബോധവൽക്കരണ സ്റ്റിക്കർ വിതരണോദ്ഘാടനം ചെയ്തു.

 എക്സൈസ് വിമുക്തി പദ്ധതിയുമായി സഹകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ നാല്പത്തി അയ്യായിരം കടകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിക്കുന്നു. സ്റ്റിക്കർ  വിതരണോൽഘാടനം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രെട്ടറിയും സബ് ജഡ്ജുമായ ടി. മഞ്ജിത്ത്‌ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രെസിഡന്റുമായ ജില്ലാ പ്രസിഡന്റ് കെ.വി അദ്ബുൽ ഹമീദിന് നൽകി നിർവഹിച്ചു.

എക്സൈസ് കൺട്രോൾ റൂം നമ്പർ, കൗൺസിലിങ് ഹെല്പ് ലൈൻ നമ്പർ തുടങ്ങിയവ സ്റ്റിക്കറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലയിലെ ഓരോ യൂണിറ്റിലെയും പ്രതിനിധികൾ സ്റ്റിക്കറുകൾ കൈമാറി. എക്സൈസ് അസി കമ്മീഷണർ കെ.എസ് സുരേഷ് പദ്ധതി വിശദീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി എൻ.ആർ വിനോദ്‌കുമാർ, ട്രഷറർ ജോയ് മൂത്തേടൻ, വിമുക്തി ജില്ലാ കോഓർഡിനേറ്റർ ഷഫീഖ് യൂസഫ് തുടങ്ങിയവർ സംസാരിച്ചു. അഞ്ഞൂറിലധികം ജില്ല കൗൺസിൽ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

date