Skip to main content

ശുചിത്വോൽസവം സംഘടിപ്പിച്ചു

മുള്ളൂർക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി ബാലസഭ ശുചിത്വോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി കെ തങ്കപ്പൻ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ മനോജ് അധ്യക്ഷനായി.

ബാലസഭ കോഡിനേറ്റർ അനിലാ ദീപേഷ്, ഹരിത കർമ്മസേന സെക്രട്ടറി ആസിം അബ്ബാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികല സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ഗനശ്രീ, സിഡിഎസ് വൈസ് ചെയർപേഴ്സൺ സയന തുടങ്ങിയവർ പങ്കെടുത്തു.

date