Skip to main content

വെറ്ററിനറി സര്‍ജൻ താത്ക്കാലിക നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് 6 മുതല്‍ രാവിലെ 6 മണിവരെ) ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കുന്നതാണ്.

        താത്പ്പര്യമുളളവര്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 2023 മേയ് 2ന് രാവിലെ 10.30 മണിയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോണ്‍: 0487 2361216

date