Skip to main content

ചികില്‍സ രംഗത്ത്  മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ്

ഹോമിയോപ്പതി വകുപ്പ്  ചികില്‍സ രംഗത്ത്  നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നടപ്പിലാക്കിയ സാംക്രമിക രോഗ നിയന്ത്രണ പദ്ധതികളും മെഡിക്കല്‍ ക്യാമ്പുകളും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളും, സെമിനാറുകളും  രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യപരിപാലനവും, സാമൂഹിക സമത്വം, സമാധാനം എന്നിവ ലക്ഷ്യമാക്കി വകുപ്പ് നടപ്പിലാക്കി വരുന്ന ലിംഗാധിഷ്ഠിത പദ്ധതിയായ സീതാലയം സെന്ററിന്റ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെപേര്‍ക്ക്  ആശ്വാസകരമായിട്ടുണ്ട്.വന്ധ്യതാ നിവാരണ ചികിത്സ രംഗത്ത്   നടപ്പിലാക്കിയായ ജനനി പദ്ധതിയിലൂടെ ചികിത്സയ്‌ക്കെത്തുന്ന ഓരോ ദമ്പതികളെയും വിശദമായ കേസ് പഠനത്തിലൂടെയും ആധുനിക പരിശോധന സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തി നിരവധി കുടുംബങ്ങള്‍ക്ക് ഒരു കുഞ്ഞ്  എന്ന സ്വപ്നം  സഫലമാക്കാന്‍ സാധിച്ചു. ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി ഹോമിയോപ്പതിയൊടൊപ്പം പ്രകൃതി ജീവനം, യോഗ തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങളെക്കൂടി സമന്വയിപ്പിച്ചു കൊണ്ട് ആരംഭിച്ച ആയുഷ് ഹോളിസ്റ്റിക്ക് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട് . ക്യാന്‍സര്‍ ചികിത്സയ്ക്കും, സാന്ത്വന പരിചരണത്തിനുമായി ആരംഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഒട്ടേറെപേര്‍ക്ക് ആശ്വാസകരമാകുന്നുണ്ട്.കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യ - വ്യക്തിത്വ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആരംഭിച്ച സദ്ഗമയ പദ്ധതിയുടെ സേവനം കൂടുതല്‍ ശക്തമാക്കി.
നാരങ്ങാനം ഗവ ഹോമിയോ ഡിസ്പെന്‍സറിയെ മോഡല്‍ ഡിസ്പെന്‍സറിയായി ഉയര്‍ത്തിയും,
നിലവിലുള്ള മോഡല്‍ ഡിസ്പെന്‍സറിയെ കെഎഎസ്എച്ച് നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഹോമിയോപ്പതിവകുപ്പും   കേന്ദ്ര സര്‍ക്കാര്‍ ഹോമിയോപ്പതി ഗവേഷണ കേന്ദ്രമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഹോമിയോപ്പതി റിസര്‍ച്ച് സെന്ററും ചേര്‍ന്നുള്ള ആര്‍ സി റ്റി ശാസ്ത്രീയ ഗവേഷണം പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുത്ത 10 ഹോമിയോപ്പതി ഡിസ്പെന്‍സറികളില്‍ നടന്നു വരുന്നു.

date