Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 

കേരള സർക്കാർ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ/ടാക്സി പ്ലാറ്റ്ഫോം ആയ "കേരള സവാരി എറണാകുളം ജില്ലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി, അംഗങ്ങളായ ഡ്രൈവർമാർക്ക്
രജിസ്ട്രേഷൻ ക്യാമ്പും പരിശീലനവും നടത്തുന്നു. ഏപ്രില്‍ 28-ന്   എറണാകുളം കലൂർ ആസാദ് റോഡിലുള്ള റിന്യൂവൽ സെന്ററിൽ രാവിലെ ഒമ്പതു  മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് രജിസ്ട്രേഷൻ ക്യാമ്പും പരിശീലനവും നടത്തുന്നത്. രജിസ്ട്രേഷന് വരുമ്പോൾ സവാരി അംഗത്വ വാഹനത്തിന്റെ ആർ.സി.ബുക്ക്, ലൈസൻസ്, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യ പേജ് എന്നിവ കൊണ്ടു വരേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ നമ്പർ :0484-2401632.

date