Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച സ്വർണ്ണാഭരണങ്ങൾ പരസ്യവിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
സംഭാവന ലഭിച്ച സ്വർണ്ണ ഉരുപ്പടികളുടെ തൂക്കവും, പരിശുദ്ധിയും ലീഗൽ മെട്രോളജി വകുപ്പ് മുഖേന നിർണ്ണയിച്ച് സാക്ഷ്യപത്രം ലഭ്യമായിട്ടുള്ളതാണ്. 2023 മെയ് 26-ന് രാവിലെ 11.30 ന് ക്വട്ടേഷൻ പരസ്യമായി തുറന്ന് കൂടുതൽ തുക രേഖപ്പെടുത്തിയ ആളുടെ പേരിൽ വിൽപ്പന നടത്തുന്നതാണ്. മെയ് 11-ന് രാവിലെ 11.30 മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നു വരെ മുവാറ്റുപുഴ തഹസീൽദാരുടെ ചേമ്പറിൽ മുൻകൂർ അനുമതിയോടെ ആഭരണങ്ങൾ പരിശോധിക്കാവുന്നതാണ്. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മെയ് 25-ന് വൈകിട്ട് നാലു വരെ.
date
- Log in to post comments