Skip to main content

എസ്.സി. പ്രമോട്ടർ ഒഴിവ്  

 

 പറവൂർ മുനിസിപ്പാലിറ്റി, കോട്ടപ്പടി, വെങ്ങന്നൂർ, മുടക്കുഴ,ചെല്ലാനം, കുമ്പളം, മുളന്തുരുത്തി, തിരുമാറാടി, മൂക്കന്നൂർ എന്നീ പഞ്ചായത്തുകളിൽ  എസ്. സി. പ്രമോട്ടർമാരുടെ  ഒഴിവുകളിലേക്ക്  അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസമാക്കിയവരും 18നും 30നും മദ്ധ്യ പ്രായമുള്ളവരും ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ ജാതി,വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം ,താമസ സാക്ഷ്യപത്രം എന്നിവയുമായി മെയ് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണ് .ഫോൺ നമ്പർ :0484 2422256.

date