Skip to main content

ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജോയിന്റ് ഡയറക്ടർ

          ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജോയിന്റ് ഡയറക്ടറുടെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ പദവിയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

          56 വയസാണ് പ്രായപരിധി. ബയോഡേറ്റ, ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവ അടങ്ങുന്ന അപേക്ഷ ഡയറക്ടർ, ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് കൾച്ചർ, 27, ജവഹർലാൽ നെഹ്‌റു റോഡ്, കൊൽക്കത്ത – 700016 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ 'എംപ്ലോയ്‌മെന്റ് ന്യൂസി'ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 1910/2023

date