Skip to main content

അംഗനവാടികൾക്ക് പുതിയ കെട്ടിടം ; ഒരു കോടി അനുവദിച്ചു

നാട്ടിക നിയോജകമണ്ഡലത്തിലെ നാല് അംഗനവാടികൾക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു  കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി.  സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ച്  അംഗനവാടികളുടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് സിസി മുകുന്ദൻ എം എൽ എ  പറഞ്ഞു.

നാട്ടിക ഗ്രാമപഞ്ചായത്തിലെ 63 നമ്പർ,  വലപ്പാട് ഗ്രാമപഞ്ചായത്തിലെ 92 നമ്പർ,  അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ 143 നമ്പർ, പാറളം ഗ്രാമപഞ്ചായത്തിലെ 63 നമ്പർ എന്നീ അംഗനവാടികൾക്കാണ് 25 ലക്ഷം രൂപ വീതം അനുവദിച്ചത്.
മണ്ഡലത്തിലെ സ്ഥലം സ്വന്തമായുള്ള എല്ലാ അംഗനവാടികൾക്കും സമയബന്ധിതമായി കെട്ടിടം നിർമ്മിച്ചു നൽകാനാണ്  ലക്ഷ്യമിടുന്നത്.

date