Skip to main content

നഗരസഭാ തല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കൽ: യോഗം നടത്തി

 

 

 

നീലേശ്വരം നഗരസഭാ തല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യാപാര ഭവൻ ഹാളിൽ നടന്ന യോഗം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു.

 

നഗരസഭ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സുഭാഷ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ദേവരാജൻ എന്നിവർ സംസാരിച്ചു. കേരള ഖരമാലിന്യ പദ്ധതി വിദഗ്ധരായ എൻ. ആർ.രാജീവ്, അജയകുമാർ, ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ മിഥുൻ എന്നിവർ ക്ലാസെടുത്തു. നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ്മസേന പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രൂപ്പ് ചർച്ചയും ക്രോഡീകരണവും നടന്നു. 

ഹെൽത്ത് സൂപ്പർവൈസർ ടി.അജിത്ത് നന്ദി പറഞ്ഞു. 

 

നഗരസഭകളിൽ ഖരമാലിന്യ സംസ്കരണ സേവനങ്ങൾ മികച്ചതാക്കുന്നതിനും അനുയോജ്യമായ ആധുനിക ശാസ്ത്ര സാങ്കേതിക സേവനങ്ങൾ ഒരുക്കുന്നതിനും ലോകബാങ്ക്, ഏഷ്യൻ ഇൻഫ്ര സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക് എന്നിവയുടെ സഹായത്തോടെ കേരളസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി.

 

date