Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം മെയ് 5ന്

ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനിയില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള താത്ക്കാലിക അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ അഭിമുഖം മെയ് 5ന് രാവിലെ 10ന് കോളേജില്‍ നടത്തും. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അതാത് വിഷയങ്ങളില്‍ പി. ജി, നെറ്റ്, പി.എച്.ഡി, എം.ഫില്‍ എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫിസില്‍ എത്തണം. ഫോണ്‍ 8547005052.

date