Skip to main content

കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് മെയ് രണ്ട് മുതല്‍

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ചത് 3413 അപേക്ഷകള്‍. മെയ് രണ്ടിന് കൊല്ലം എസ് എന്‍ വനിതാ കോളജില്‍ നടത്തുന്ന കൊല്ലം താലൂക്ക്തല അദാലത്തിലേക്ക് 1176 അപേക്ഷകളും മെയ് ആറിന് കരുനാഗപ്പള്ളി ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന കരുനാഗപ്പള്ളി താലൂക്ക്തല അദാലത്തിലേക്ക് 626 അപേക്ഷകളും മെയ് എട്ടിന് ശാസ്താംകോട്ട കെ എസ് എം ഡി ബി കോളജില്‍ നടത്തുന്ന കുന്നത്തൂര്‍ താലൂക്ക്തല അദാലത്തിലേക്ക്് 336 അപേക്ഷകളും ലഭിച്ചു.

മെയ് ഒന്‍പതിന് പത്തനാപുരം ക്രൗണ്‍ ആഡിറ്റോറിയത്തില്‍ നടത്തുന്ന പത്തനാപുരം താലൂക്ക്തല അദാലത്തിലേക്ക് 274 അപേക്ഷകളും മെയ് 11ന് പുനലൂര്‍ എം ബി വര്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന പുനലൂര്‍ താലൂക്ക്തല അദാലത്തിലേക്ക് 309 അപേക്ഷകളും മെയ്15ന് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ നടത്തുന്ന കൊട്ടാരക്കര താലൂക്ക്തല അദാലത്തിലേക്ക് 692 അപേക്ഷകളും ലഭിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊളളുന്നതാണ്.

  അദാലത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് രജിസ്റ്റര്‍ഡ് മൊബൈല്‍ നമ്പറില്‍ എസ് എം എസായി അറിയിപ്പ് നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കുന്നവര്‍ അദാലത്തില്‍ എത്തണമെന്നും എല്ലാ വകുപ്പ് തലവ•ാരും രാവിലെ എട്ട് മണിക്ക് തന്നെ അദാലത്തില്‍ എത്തിചേരണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

date