Skip to main content

തീരസദസ് നാളെ (ഏപ്രില്‍ 29) കൊല്ലത്തും ചവറയിലും

തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ നേരില്‍ മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജില്ലയിലെ തീരദേശ മണ്ഡലങ്ങളില്‍ നടത്തുന്ന തീരസദസ് നാളെ (ഏപ്രില്‍ 29) കൊല്ലത്തും ചവറയിലും നടത്തും. രാവിലെ 10.30 ന് കൊല്ലം മണ്ഡലത്തില്‍ മുതാക്കര സെന്റ് പീറ്റേഴ്സ് ചര്‍ച്ച് പാരിഷ് ഹാളിലും വൈകിട്ട് നാലരയ്ക്ക് ചവറ മണ്ഡലത്തില്‍ നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് പാരിഷ് ഹാളിലും നടത്തും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം മണ്ഡലത്തിലെ തീരസദസിന് എം മുകേഷ് എം എല്‍ എയും ചവറ മണ്ഡലത്തിലെ തീരസദസില്‍ സുജിത്ത് വിജയന്‍പിള്ള എം എല്‍ എയും അധ്യക്ഷരാകും.

കൊല്ലം മണ്ഡലത്തിലെ തീര സദസിന് മുന്നോടിയായി രാവിലെ ഒന്‍പത് മണി മുതല്‍ വാടി സെന്റ് ആന്റണീസ് യു പി സ്‌കൂളിലും ചവറ മണ്ഡലത്തില്‍ വൈകിട്ട് മൂന്നുമണിക്ക് കാവനാട് കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഹാളിലും ജനപ്രതിനിധികളുമായും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ട്രേഡ് യൂണിയന്‍ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തും.

എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രജിത്ത്, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തില്‍ സംഗീത നൃത്ത ഹാസ്യപരിപാടി ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫെയിം ശിവമുരളി നയിക്കുന്ന ‘സര്‍ഗ സാഗര'അരങ്ങേറും.

date