Skip to main content

ശ്രവണസഹായി വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് ശ്രവണസഹായിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 59 ഗുണഭോക്താക്കള്‍ക്കാണ് ശ്രവണസഹായി നല്‍കിയത്. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ അനില്‍ എസ് കല്ലേലിഭാഗം, വസന്ത രമേശ്, കെ ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍ രശ്മി, സി പി സുധീഷ്, സാമൂഹ്യനീതി ഓഫിസര്‍ കെ ആര്‍ പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date