Skip to main content

'വൃത്തി' ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

 

ആലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ നടക്കുന്ന ശുചിത്വ ബോധവത്കരണ പരിപാടിയുടെ ഭാഗമായി 'വൃത്തി' എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രണ്ട് മിനിറ്റില്‍ കവിയാത്ത ശുചിത്വ സന്ദേശം ഉള്‍കൊള്ളുന്ന ഷോര്‍ട്ട് ഫിലിം തയ്യാറാക്കി മെയ് 10 ന് മുമ്പ് mlaofficealappuzha@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. തിരഞ്ഞടുക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമുകള്‍ മെയ് അവസാന വാരം നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കും. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് 11111/- രൂപ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാങ്ങള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കും. മികച്ച നടന്‍, നടി, സംവിധായകന്‍, ക്യാമറാമാന്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും. മത്സരത്തിനായി ലഭിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ മണ്ഡലത്തിന്റെ ശുചിത്വ ബോധവത്കരണ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍- 9847297403

date