Skip to main content

അപേക്ഷകള്‍ ക്ഷണിച്ചു

 കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാദമിയില്‍ അടുത്ത ബാച്ച് സിവില്‍ സര്‍വീസസ്് പ്രിലിനിനറി/മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഈ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കണം. അവസാന തീയതി മെയ് 20. പത്ത് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. ഫോണ്‍ :0471-2479966, 0471-2309012, 7907099629

date