Skip to main content
സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിന്റെ തുടക്കം കുറിച്ചു കൊണ്ട്  മുണ്ടൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ബയോ ബിൻ, ബയോഗ്യാസ് വിതരണം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

ബയോ ബിൻ - ബയോഗ്യാസ് വിതരണം ചെയ്തു

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ബയോ ബിൻ, ബയോഗ്യാസ് വിതരണം ചെയ്തു. മുണ്ടൂർ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 18 വാർഡുകളിലെ 944 കുടുബങ്ങൾക്ക് ബയോ ബിനും 15 കുടുബങ്ങൾക്ക് ബയോഗ്യാസ്സ് സംവിധാനവും വിതരണം ചെയ്തു.

സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിന്റെ തുടക്കം കുറിച്ചു കൊണ്ട്  മുണ്ടൂർ ഇൻഡോർ സ്റ്റേഡിയത്തിൽ  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വിതരണം ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പുഴക്കൽ ബ്ലോക്ക്  പ്രസിഡണ്ട് ആനി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലീല രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ബി ദീപക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള സുബ്രമണ്യൻ, ബീന ബാബുരാജ്, യു വി വിനീഷ്, സി ഒ ഔസേപ്പ്, മിനി പുഷ്ക്കരൻ, സ്നേഹ സജിമോൻ, സുഷിത ബാനീഷ്, മേരി പോൾസൺ, അഖില പ്രസാദ്, ദീപക് കാരാട്ട്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതി, ബിജു പി വി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ലെനിൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഓഫീസർ ഇ പി ലിജി എന്നിവർ പങ്കെടുത്തു.

date