Skip to main content

നൂതന സംരംഭകത്വ ആശയങ്ങൾ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 9 മുതൽ 15 വരെ  തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം' മെഗാ പ്രദർശന വിപണനം സേവന മേളയിലേക്ക്  നൂതന സംരംഭകത്വ ആശയങ്ങൾ ക്ഷണിച്ചു.
"ഒരു പ്രശ്നം ഒരു സംരംഭകത്വം' എന്ന ശീർഷകത്തിൽ തൃശ്ശൂർ ജില്ലയുടെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസനം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന നൂതന  ആശയങ്ങൾ ആയിരിക്കണം. ഗവ./എയ്ഡഡ്/പ്രൊഫഷണൽ/ടെക്നിക്കൽ കോളേജുകളിലെ 18 നും 28 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്നും ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ആശയങ്ങൾ മെയ് 5 ന് മുൻപായി dpothrissurone@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക .

ഏറ്റവും നല്ല നൂതന ആശയം സമർപ്പിക്കുന്ന 3 ടീമുകൾക്ക് ആകർഷകമായ അവാർഡും സർട്ടിഫിക്കറ്റും എന്റെ കേരളം പരിപാടിയിൽ  നൽകും.കൂടാതെ നൂതന ആശയങ്ങളുടെ സെമിനാർ  അവതരിപ്പിക്കുന്നതിന് അവസരമുണ്ടാകും.ഫോൺ 0487 2360672

date