Skip to main content

സസ്‌നേഹം തൃശൂർ പവലിയൻ തുറന്നു

ഭിന്നശേഷി സൗഹൃദ പൂരത്തിന്റെ ഭാഗമായി പൂരം പ്രദർശന നഗരയിൽ സസ്‌നേഹം തൃശൂരിന്റെ ഭാഗമായി പവലിയൻ തുറന്നു. സബ്കളക്ടർ മുഹമ്മദ് ഷെഫീഖ് ഉദ്ഘാടനം നിർവഹിച്ചു. മെയിന്റനൻസ് ട്രിബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ പങ്കെടുത്തു. മുതുവറ ഇയാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് പവലിയൻ പ്രവർത്തിക്കുന്നത്.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 30 പേർക്ക് കുടമാറ്റം കാണുന്നതിനും അവസരം ഉണ്ട്. ജില്ല വികസന കമ്മീഷണർ ശിഖ സുരേന്ദ്രന്റെയും സബ് കളക്ടർ മുഹമ്മദ് ഷെഫീഖിന്റെയും നേതൃത്വത്തിലാണ് സസ്നേഹം തൃശൂരിൻ്റെ പ്രവർത്തനം.

date