Skip to main content

വിപുലീകരിച്ച എം.സി.എഫ്. കെട്ടിടം ഉദ്ഘാടനം ഇന്ന് (മെയ് 2 ന്)

ചാവക്കാട് നഗരസഭ പരപ്പിൽത്താഴം ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എം.സി.എഫ്.) വിപുലീകരിച്ച കെട്ടിടം ഇന്ന് (മേയ് 2) രാവിലെ 11 മണിക്ക്  ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നാടിന് സമർപ്പിക്കും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകും. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ,വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പ്രസന്ന രണദിവെ,പി എസ് അബ്ദുൽ റഷീദ്,ബുഷറ ലത്തീഫ്,എ വി മുഹമ്മദ് അൻവർ ,നഗരസഭാ സെക്രട്ടറി കെ പി വിശ്വനാഥൻ,കൗൺസിലർമാർ ,നഗരസഭാംഗങ്ങൾ,  ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 ചാവക്കാട് നഗരസഭയിൽ ഹരിതകർമ്മസേന മുഖേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് പരപ്പിൽത്താഴത്ത് പ്രവർത്തിച്ച് വരുന്ന എം.സി.എഫിൽ എത്തിച്ച് റീസൈക്കിൾ ചെയ്യാവുന്നവയും അല്ലാത്തവയും വേർതിരിച്ച് സർക്കാർ അംഗീകൃത സ്ഥാപനമായ ക്ലീൻ കേരള ലിമിറ്റഡിന് കൈമാറുന്നു. ഏപ്രിൽ മാസത്തിൽ 16 ടൺ മാല്യനമാണ്  ക്ലീൻ കേരളയ്ക്ക് കൈമാറിയത്. മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ.ആർ. കോഡ് പതിപ്പിച്ച് മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ നഗരസഭാ പരിധിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവൻ അജൈവ മാലിന്യവും ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ശേഖരിക്ക പ്പെടുന്ന വലിയ അളവിലുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവഴിച്ചാണ് 6434 ച. അടി വിസ്തൃതിയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (എം.സി.എഫ്.) വിപുലീകരിച്ചിരിക്കുന്നത്.

date