Skip to main content

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പുകള്‍ സംയോജിച്ചു പ്രവര്‍ത്തിക്കണം-വാഴൂര്‍ സോമന്‍ എം എല്‍ എ

എല്ലാ വകുപ്പുകളും സംയോജിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് വാഴൂര്‍ സോമന്‍ എം എല്‍ എ.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കൃഷിയും അനുബന്ധ മേഖലകളും പൊതുസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സംഘാടക സമിതി പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പ്രിന്‍സ് മാത്യു അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വിപണനത്തിനുള്ള സാധ്യത കൂടി വളര്‍ത്തേണ്ടതുണ്ടെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. സംഭരണ കേന്ദ്രങ്ങള്‍ കൂടുതലായി ഉണ്ടാവേണ്ടതുണ്ടെന്നും ഇത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കേടുകൂടാതെ സംഭരിക്കുന്നതിന് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രബിന്ദു കെ ആര്‍ മോഡറേറ്ററായി. മാറുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് എന്ന വിഷയത്തില്‍ ആതിരപ്പള്ളി ട്രൈബല്‍ അഗ്രികള്‍ച്ചറല്‍ പ്രോജക്ട് നോഡല്‍ ഓഫിസര്‍ സാലുമോന്‍ എസ്.എസ്, സുഗന്ധവ്യജ്ഞന കൃഷി എന്ന വിഷയത്തില്‍ പാമ്പാടുംപാറ സി.ആര്‍.എസ് അസിസ്റ്റന്റ് പ്രൊഫസര്‍ നഫീസ എം തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബീനമോള്‍ ആന്റണി, പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സെലിനാമ്മ കെ പി,  പി കെ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോസ് കുഴിക്കണ്ടം സ്വാഗതം പറഞ്ഞു. ആത്മ ഇടുക്കി സീനിയര്‍ സൂപ്രണ്ട് അനില്‍ എസ്.എസ് നന്ദി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ കര്‍ഷകര്‍ പങ്കെടുത്തു.
ചിത്രം; എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കൃഷിയും അനുബന്ധ മേഖലകളും സെമിനാര്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
്ശറലീ ഹശിസ വേേു:െ//ംല.ഹേ/േജ2ഗഅ64ംയ8ഛ
(ഐഡികെ530-04/23)
എന്റെ കേരളം പ്രദര്‍ശന വിപണനമേള: കാര്‍ഷിക മേഖലയിലെ മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തി സെമിനാര്‍
വാഴത്തോപ്പ് ജി.വി എച്ച് എസ് സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ രണ്ടാം ദിനം കൃഷി വകുപ്പ് സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള 'കൃഷിയും ആധുനിക സാങ്കേതികവിദ്യയും' സെമിനാര്‍ കാര്‍ഷിക മേഖലയിലെ മുന്നേറ്റങ്ങളുടെ അടയാളപ്പെടുത്തലായി. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന തീമില്‍ സംഘടിപ്പിക്കുന്ന മേളയില്‍ യുവജനങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചത്. എ. ഡി. എം. ഷൈജു പി. ജേക്കബ്  സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യ കൃഷിയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നും ഇതുവഴി കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തലമുറയ്ക്ക് കാര്‍ഷിക സൗഹൃദ പരിസ്ഥിതി സൃഷ്ടിക്കാന്‍ കഴിയേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്. വിഷമയമില്ലാത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. അതിന്  പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപെടുത്തണം. കാര്‍ഷിക രംഗത്തെ സാങ്കേതികസാധ്യതകള്‍ മനസിലാക്കിയാണ് സംസ്ഥാനകൃഷി വകുപ്പ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സെലിനാമ്മ കെ പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി ഓഫീസ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ആശ എസ് മോഡറേറ്ററായി. കാര്‍ഷിക മേഖലയില്‍ വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും അവസരങ്ങളും, ഹോര്‍ട്ടികള്‍ച്ചറല്‍ വിള ഉല്‍പാദനത്തിലൂടെയുള്ള വരുമാനവും ബിസിനസും, കാര്‍ഷിക മേഖലയിലെ നിര്‍മിത ബുദ്ധി,  യുവജനങ്ങള്‍ക്ക് വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍-വായ്പാ സൗകര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ കൃഷി ഓഫീസര്‍മാരായ റിയ ആന്റണി (കുടയത്തൂര്‍), ബിന്‍സി കെ വര്‍ക്കി (ഇടവെട്ടി), ബിനുമോന്‍ കെ കെ (ഏലപ്പാറ), ധന്യ ജോണ്‍സണ്‍ (ഉപ്പുതറ), അഭിജിത് പി എച്ച് (വാത്തിക്കുടി), ബിനിത കെ എന്‍ (ശാന്തന്‍പാറ), നിതിന്‍ കുമാര്‍ (സേനാപതി), പ്രിയ പീറ്റര്‍ (വെള്ളത്തൂവല്‍) എന്നിവര്‍ ക്ലാസ് നയിച്ചു.  കുട്ടിക്കാനം മാര്‍ബസേലിയസ് കോളേജിലെ വിദ്യാര്‍ഥികളായ ബിപിന്‍ ഫിലിപ്പ്, സോജിന്‍ ജോര്‍ജ്, ജയിന്‍ എബ്രഹാം, അക്ഷയ കൃഷ്ണ എന്നിവര്‍ സെമിനാറില്‍ ഓട്ടോമാറ്റിക് ഹൈഡ്രോപോണിക്സ് സിസ്റ്റത്തിന്റെ മാതൃക അവതരിപ്പിച്ചു. ആത്മ ഇടുക്കി സീനിയര്‍ സൂപ്രണ്ട് അനില്‍ എസ്. എസ്. സ്വാഗതം പറഞ്ഞു. സംഘാടകസമിതി മെഡിക്കല്‍ എയ്ഡ് കമ്മറ്റി കണ്‍വീനര്‍ നിമ്മി ജയന്‍ നന്ദി പറഞ്ഞു.

 

date