Skip to main content

എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഇന്ന് (30)

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (30) ഉച്ചയ്ക്ക് 2.30 ന് മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യവികസനം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പി ജെ ജോസഫ് എം എല്‍ എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബിനോയ് പി മാത്യു, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പി ഇ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജോയ്സ് എബ്രഹാം, വാത്തിക്കുടി വെറ്ററിനറി സര്‍ജന്‍ ഡോ. റോമിയോ സണ്ണി, തിരുവനന്തപുരം സി ഡി എസ് പി അസിസ്റ്റന്റ് പ്രൊഫസര്‍ രജീഷ് ആര്‍, എറണാകുളം ഐ സി എ ആര്‍ ഫിഷറീസ് വിഷയ വിദഗ്ധന്‍ ഡോ. വികാസ് പി എ എന്നിവര്‍ ക്ലാസ്സ് നയിക്കും. വൈകിട്ട് 7 മണിക്ക് പ്രശസ്ത ടിവി താരങ്ങളായ കോട്ടയം മാളവികയുടെയും സുനില്‍ പ്രയാഗിന്റെയും നേതൃത്വത്തില്‍ എസ് എസ് ഇവന്റസ് അവതരിപ്പിക്കുന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക് നൈറ്റ് നടക്കും.
 

date