Skip to main content

ഭാവിലേക്ക് വഴികാട്ടി അനര്‍ട്ട് സ്റ്റാള്‍

പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് കേരളത്തിന്റെ ഭാവിയിലേക്ക് വഴികാട്ടിയാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ അനര്‍ട്ട് സ്റ്റാള്‍. ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഉപയോഗപ്രദമായ ഒട്ടേറെ പദ്ധതികളാണ് കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനര്‍ട്ടിന്റെ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പി എം കുസും പദ്ധതിയിലൂടെ ഡീസല്‍, വൈദ്യുത പമ്പുകള്‍ സൗരോര്‍ജ്ജവല്‍ക്കരിക്കാന്‍ സാധിക്കും. വൈദ്യുത ലഭ്യതയിലെ സ്വയംപര്യാപ്തതയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുതിച്ചുയരുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം കൂടുതല്‍ പ്രായോഗികമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പബ്ലിക് ഇ-കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും അനര്‍ട്ട് വഴിയൊരുക്കുന്നുണ്ട്. കൂടാതെ ഹോട്ടല്‍, മാള്‍, റെസ്റ്റോറന്റുകള്‍,  എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ സംവിധാനത്തിനും ഡിസി ഫാസ്റ്റ് ചാര്‍ജിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനും അനര്‍ട്ടിന്റെ സഹായം ലഭിക്കും. വൈദ്യതി ഉല്‍പാദനത്തിലൂടെ വരുമാനം നേടാനാവുന്ന പദ്ധതികളെക്കുറിച്ചും സ്റ്റാളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. വീടുകളില്‍ ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് അതിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാം. തുടര്‍ന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി കഴിഞ്ഞ് മിച്ചമുള്ളത് കെ എസ് ഇ ബി ക്ക് നല്‍കി വരുമാനവും നേടാം. ഈ പദ്ധതികള്‍ക്കെല്ലാം പ്രത്യേക സബ്‌സിഡികളും സര്‍ക്കാര്‍ അനര്‍ട്ട് വഴി ലഭ്യമാക്കുന്നുണ്ട്. ഈ അനുകൂല്യങ്ങള്‍ക്കായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ംംം.യൗ്യാ്യൗെി.രീാ വഴി അപേക്ഷിക്കാം. പുനരുല്പാദനം സാധ്യമല്ലാത്ത ഊര്‍ജ്ജസ്രോതസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഭാവി തലമുറയെ ബോധവല്‍ക്കരിക്കുന്നതിനായി കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

date