Skip to main content

മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ വികസനം; സെമിനാര്‍ സംഘടിപ്പിച്ചു

ജില്ലയിലെ കര്‍ഷകര്‍ക്ക് മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ വികസനം തുടങ്ങിയ മേഖലകളെക്കുറിച്ച് അറിവു പകരുക എന്ന ലക്ഷ്യത്തോടെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവും എന്റെ കേരളം പ്രദര്‍ശന വിപണനമേള ജില്ലാതല ഏകോപന സമിതി കണ്‍വീനറുമായ ജോസ് പാലത്തിനാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലകള്‍ എന്ന നിലയില്‍ ഈ വിഷയങ്ങളില്‍ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സെമിനാര്‍ കമ്മറ്റി കണ്‍വീനര്‍ ജോസ് കുഴികണ്ടം അധ്യക്ഷത വഹിച്ചു. 'ക്ഷീരോല്‍പന്നങ്ങള്‍- മാറുന്ന കാലം, മാറുന്ന കോലം' എന്ന വിഷയത്തില്‍ തിരുവനന്തപുരം സി.ഡി.എസ്.ടി അസി. പ്രൊഫസര്‍ രജീഷ് ആര്‍, 'ഇടുക്കിയിലെ ജലസ്രോതസ്സുകളില്‍ മത്സ്യകൃഷി' എന്ന വിഷയത്തില്‍ എറണാകുളം ഐസിഎആര്‍ വിഷയവിദഗ്ദന്‍ ഡോ. വികാസ് പി എ, 'കിടാവു മുതല്‍ കിടാവ് വരെ' എന്ന വിഷയത്തില്‍ വാത്തിക്കുടി വെറ്ററിനറി സര്‍ജന്‍ റോമിയോ സണ്ണി എന്നിവര്‍ ക്ലാസ് നയിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പി.ഇ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജോയ്‌സ് എബ്രഹാം, സെമിനാര്‍ കമ്മറ്റി ചെയര്‍മാന്‍ പ്രഭ തങ്കച്ചന്‍, വാഗമണ്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രം വെറ്ററിനറി സര്‍ജന്‍ ഡോ. ഷാലു എലിസബത്ത് സൈമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date