Skip to main content
ഐഷുമ്മ മുഖ്യമന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുന്നു

മുഖ്യമന്ത്രിയിൽ നിന്ന് പട്ടയം; നിറകണ്ണുകളോടെ ഐഷുമ്മ

നാലരപതിറ്റാണ്ട് കാലം കാത്തിരുന്ന സ്വന്തം ഭൂമിയുടെ അവകാശം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേരിട്ട് കൈ പറ്റാനായതിന്റെ സന്തോഷം പറയുമ്പോൾ കുറ്റിപുള്ളി വീട്ടിൽ ഐഷു ഉമ്മയ്ക്ക് ശബ്ദമിടറി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാന പട്ടയമേളയിൽ ആദ്യം പട്ടയം വിതരണം ചെയ്തത് 70 വയസുകാരി ഐഷുവിനായിരുന്നു. നിറകണ്ണുകളോടെ മുഖ്യമന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ ചിരകാലസ്വപ്നം സ്വന്തമായ സന്തോഷത്തിലായിരുന്നു ഐഷു ഉമ്മ. 

തലപ്പിള്ളി താലൂക്ക്, എളനാട് വില്ലേജിൽ കഴിഞ്ഞ 46 വർഷമായി താമസിച്ചു പോന്നിരുന്ന 2 സെന്റ് വനഭൂമിക്കാണ് പട്ടയം ലഭിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന ഐഷുവിന്റെ ഒരുപാട് കാലത്തെ ആഗ്രഹം കൂടിയാണ് പട്ടയമേളയിലൂടെ സഫലമായത്. ഏറെ നാളത്തെ തന്റെ കാത്തിരിപ്പാണിതെന്നും സന്തോഷമുണ്ടെന്നും ഉമ്മ പറയുന്നു. 

 പട്ടയം ലഭിച്ചതോടെ പൊട്ടിപ്പൊളിഞ്ഞ് തകരാറിലായ വീട് പുനർ നിർമ്മിക്കണമെന്ന ആഗ്രഹമാണ് ഇവർക്കുള്ളത്.  മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ഏറെ നാളത്തെ ആഗ്രഹം കൂടി പട്ടയമേളയിലൂടെ സാധിച്ചെന്നും ഐഷു ഉമ്മ പറയുന്നു.

date