Skip to main content
മുഖ്യമന്ത്രിയിൽ നിന്ന് വള്ളിയമ്മ സുനാമി പട്ടയം ഏറ്റുവാങ്ങുന്നു

സുനാമി കോളനിയിലെ 40-ാം നമ്പർ വീട് ഇനി വള്ളിയമ്മയ്ക്ക് സ്വന്തം

സുനാമി സംഹാര താണ്ഡവത്തിൽ വീട് നഷ്ടപ്പെട്ട പടിഞ്ഞാറെ വെമ്പല്ലൂർ വില്ലേജ്, സുനാമി കോളനിയിലെ 40-ാം നമ്പർ വീട്ടിൽ ഇനി വള്ളിയമ്മയ്ക്കും സുഖമായുറങ്ങാം. 

ഭീമൻ തിരമാലകൾ കരയെടുത്തപ്പോൾ ജീവിതം ഇരുട്ടിലായ കുഞ്ഞുമാക്കൻ പുരയ്ക്കൽ വീട്ടിൽ വള്ളിയമ്മ 
ശ്രീനാരായണപുരത്ത് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്. 18 വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട  വള്ളിയമ്മയ്ക്ക് ആറേ കാൽ സെന്റ് ഭൂമിയും ഒരു ചെറിയ വീടുമാണുള്ളത്. 82 വയസുള്ള അമ്മ ഇതുവരെ പട്ടയത്തിനുള്ള അലച്ചിലിലായിരുന്നു. തേക്കിൻകാട് മൈതാനിയിൽ നടന്ന പട്ടയമേളയിൽ അവരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 

വള്ളിയമ്മയെ സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ പുനരധിവസിപ്പിച്ചത്. തൊഴിലുറപ്പ് ജോലിയ്ക്ക് പോയാണ് ഉപജീവനം. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേരിട്ട് ഭൂമിയുടെ അവകാശം സ്വന്തമാക്കാനും വള്ളിയമ്മയ്ക്കായി.

date