Skip to main content

കാലടി ഗ്രാമപഞ്ചായത്തിൽ   ദേശീയ ഡെങ്കിപ്പനി ദിനാചരണം നടന്നു

 

കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ
ദേശീയ ഡെങ്കിപ്പനി ദിനാചരണം നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി  ദേവസ്സിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ഡെങ്കിപ്പനി ബോധവത്കരണം നടന്നു. കാഞ്ഞൂർ വിമല സ്കൂൾ  ഓഫ്  നഴ്സിങ്ങിലെ വിദ്യാർത്ഥികൾ   ബോധവത്കരണ സ്കിറ്റും, നൃത്തവും അവതരിപ്പിച്ചു.  മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

 ചടങ്ങിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി ആന്റണി അധ്യക്ഷത വഹിച്ചു, ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ  സിജോ ചൊവ്വരാൻ, കാലടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ  സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർ പേഴ്സൺ അമ്പിളി ശ്രീകുമാർ, കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ .നസീമ നജീബ്, ഡോ ടി.പി സിന്ധു, ഡോ.അമീറാ, ഡോ.അശ്വതി, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ഗിരീഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ പി. ഗിരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. വി വിനോജ് തുടങ്ങിയവർ പങ്കെടുത്തു.

date