Skip to main content

താനൂർ മണ്ഡലത്തിലെ നാല് സ്‌റ്റേഡിയങ്ങൾ മുഖ്യമന്ത്രി ഇന്ന് (മെയ് 16) നാടിന് സമർപ്പിക്കും

താനൂർ നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ നാല് സ്‌റ്റേഡിയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മെയ് 16) നാടിന് സമർപ്പിക്കും. താനൂർ ഫിഷറീസ് സ്‌കൂൾ സ്‌റ്റേഡിയം, താനൂർ കാട്ടിലങ്ങാടി സ്‌റ്റേഡിയം, ഉണ്ണിയാൽ ഫിഷറീസ് സ്‌റ്റേഡിയം ആൻഡ് സ്്‌പോർട്‌സ് കോപ്ലക്‌സ്, താനാളൂർ ഇ.എം.എസ് സ്‌റ്റോഡിയം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചയ്ക്ക് 2.30ന് കാട്ടിലങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാഥിതിയാകും. 10.5 കോടി കിഫ്ബി ഫണ്ട് വകയിരുത്തി നിർമിച്ചതാണ് താനൂർ കാട്ടിലങ്ങാടി സ്‌റ്റേഡിയം. ഫിഷറീസ് വകുപ്പിന്റെ കീഴിൽ 4.95 കോടി രൂപ ചെലവഴിച്ചാണ് ഉണ്ണിയാൽ ഫിഷറീസ് സ്‌റ്റേഡിയം ആൻഡ് സ്്‌പോർട്‌സ് കോപ്ലക്‌സ് നിർമാണം പൂർത്തിയാക്കിയത്. 2.9 കോടി രൂപ ചെലവഴിച്ചാണ് താനൂർ ഫിഷറീസ് സ്‌കൂൾ സ്‌റ്റേഡിയം. പഞ്ചായത്ത്, എം.എൽ.എ, റൂർബൻ മിഷൻ എന്നീ ഫണ്ടുകൾ അടക്കം 80 ലക്ഷം രൂപ ചെലവഴിച്ചാണ് താനാളൂർ ഇ.എം.എസ് സ്‌റ്റേഡിയം.

 

date