Skip to main content
രാജ്യാന്തര യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി. ബിന്ദു നിർവഹിക്കുന്നു

രാജ്യാന്തര യോഗാദിനം ജില്ലാതല ഉദ്ഘാടനം നടന്നു

കോട്ടയം: രാജ്യാന്തര യോഗാദിനം ജില്ലാതല ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനും  മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും യോഗ ഫലപ്രദമാണെന്ന്  ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു.  തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.
യോഗാ തെറാപ്പി, യോഗയും ജീവിത ശൈലി രോഗങ്ങളും എന്നീ വിഷയങ്ങളിൽ അസി. സെക്രട്ടറി എൻ. സി. സുനിൽ കുമാർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശീദേവി എന്നിവർ ക്ലാസുകൾ നയിച്ചു. യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ കേരളത്തിൽ 1000 ആയുഷ് യോഗ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ ആദ്യ ആയുഷ് യോഗ ക്ലബ് രൂപീകരിച്ച പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിച്ചു.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ആർ. അജയ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി. എസ.് സെമീമ, കെ.എം. ഷൈനിമോൾ, പി.എസ.് ഖസീദ, കെ.ബി. ശിവദാസ്, ജയറാണി പുഷ്പാകരൻ, ജയ സജിമോൻ എന്നിവർ പങ്കെടുത്തു.

 

date