Skip to main content

ചാവക്കാട് നഗരസഭയുടെ അർബൻ ഹെൽത്ത് വെൽനസ്സ് സെന്റർ ഉദ്ഘാടനം 27 ന്

ചാവക്കാട് നഗരസഭയുടെ രണ്ടാമത്തെ അർബൻ ഹെൽത്ത് വെൽനസ്സ് സെന്റർ ഉദ്ഘാടനത്തിനൊരുങ്ങുന്നു.തെക്കൻ പാലയൂരിൽ അർബൻ ഹെൽത്ത് വെൽനസ്സ് സെന്റർ യാഥാർത്ഥ്യ മാകുന്നതിലൂടെ നഗരസഭയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സൗജന്യ നിരക്കിൽ മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പ് വരുത്തുന്നതിന് നഗരസഭയ്ക്ക് സാധിക്കും.ഡോക്ടറുടെ സേവനത്തോടൊപ്പം ഫാർമസിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഹെൽത്ത് സെന്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ വിഹിതമായി പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പ്പെടുത്തുന്നതിന് നഗരസഭയ്ക്ക് അനുവദിച്ച ആരോഗ്യ മേഖലാ ഗ്രാന്റ് വിനിയോഗിച്ചാണ് അർബൻ ഹെൽത്ത് വെൽനസ്സ് സെന്റർ പ്രാവർത്തികമാക്കുന്നത്.

ചാവക്കാട് നഗരസഭ 13-ാം വാർഡിൽ പ്രവർത്തനമാരംഭിക്കുന്ന അർബൻ ഹെൽത്ത് വെൽനസ്സ് സെന്റർ 27 ന് രാവിലെ 10 മണിക്ക് എൻകെ അക്ബർ എം എൽ എ നാടിന് സമർപ്പിക്കും. നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയാകും. തൃശ്ശൂർ ഡി.എം.ഒ. ഡോ. ടി.പി. ശ്രീദേവി മുഖ്യാതിഥിയാകും.നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ പ്രവർത്തനം ആരംഭിച്ച പുത്തൻ കടപ്പുറം ബാപ്പു സെയ്ത് സ്മാരക അർബൻ ഹെൽത്ത് വെൽനസ്സ് സെന്റർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

date