Skip to main content

ഐടിഐ പ്രവേശനം

മണലൂർ ഗവ .ഐടിഐ 2023 വർഷത്തെ എൻ സി വി ടി അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്ട്സ്മാൻ സിവിൽ (എൻ എസ് ക്യൂ എഫ്) 2 വർഷം, മെക്കാനിക് മോട്ടോർ വെഹിക്കിൾ (എൻ എസ് ക്യൂ എഫ്) 2 വർഷം എന്നിവയാണ് കോഴ്സുകൾ. അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ്. അപേക്ഷാ ഫീസ് 100 രൂപ. https://itiadmissions.kerala.gov.In എന്ന ജാലകം പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം.

അവസാന തിയ്യതി ജൂലൈ 15 വൈകിട്ട് 5 മണി. ഓൺലൈൻ അപേക്ഷകളുടെ വെരിഫിക്കേഷന് അപേക്ഷകർക്ക് തൊട്ടടുത്തുള്ള ഐടിഐകളെ സമീപിക്കാം. വെരിഫിക്കേഷൻ അവസാന തിയ്യതി ജൂലൈ 18, വൈകിട്ട് 5 മണി.

റാങ്ക്പട്ടിക, കൗൺസിലിംഗ് തിയ്യതി എന്നിവ www.itimanaloor.kerala.gov.In എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കാം. ഫോൺ: 0487-2620066.

date