Skip to main content
വയോജനങ്ങൾക്കും ഭിന്നശേഷികാർക്കുമായി ശ്രവണ സഹായി ആവശ്യകത നിർണ്ണയ ക്യാമ്പ് കാടുകുറ്റി പഞ്ചായത്ത് സംഘടിപ്പിച്ചു

ശ്രവണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

വയോജനങ്ങൾക്കും ഭിന്നശേഷികാർക്കുമായി ശ്രവണ സഹായി ആവശ്യകത നിർണ്ണയ ക്യാമ്പ് കാടുകുറ്റി പഞ്ചായത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.

ശ്രവണ വൈകല്യമുളള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സാങ്കേതിക പരിശോധന നടത്താനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുള്ള അവസരമാണ് പഞ്ചായത്ത് ഒരുക്കിയത്. ശ്രവണ സഹായ ആവശ്യകതയുള്ളവരെ കണ്ടെത്തി പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രവണ സഹായക ഉപകരണകൾ നൽകുന്നതിനുള്ള പ്രത്യേക പദ്ധതിയാണ് പഞ്ചായത്ത് ലക്ഷ്യം വെയ്ക്കുന്നത്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യപ്പൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിമൽകുമാർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി സുരേഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മോഹിനി കുട്ടൻ, ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date