Skip to main content
കുഴൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ആദ്യത്തെ ആയുഷ് യോഗാ ക്ളബിൻ്റെ ഉദ്ഘാടനവും കുണ്ടൂർ ഗവ യു പി സ്കൂളിൽ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ നിർവഹിച്ചു.

അന്താരാഷ്ട്ര യോഗ ദിനം: സ്വന്തമായി യോഗ ക്ലബ് ഒരുക്കി കുഴൂർ ഗ്രാമപഞ്ചായത്ത്

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കുഴൂർ ഗ്രാമപഞ്ചായത്ത്, കുഴൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനവും കുഴൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ആദ്യത്തെ ആയുഷ് യോഗാ ക്ളബിൻ്റെ ഉദ്ഘാടനവും കുണ്ടൂർ ഗവ യു പി സ്കൂളിൽ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ നിർവഹിച്ചു.

പഞ്ചായത്തിന്റെ നാലാം വാർഡിൽ ആരംഭിക്കുന്ന കുഴൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ആയുഷ് യോഗാ ക്ളബിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഭാഗമായി മുൻവർഷത്തിൽ കുണ്ടൂർ സ്കൂളിൽ യോഗ ട്രെയിനിംഗ് നൽകിയ ഡോ. ലക്ഷ്മി പാർവതി നയിക്കുന്ന ക്ലാസ്സ്, കുട്ടികളുടെ യോഗ അവതരണം, യോഗ ഡാൻസ് അവതരണം എന്നിവയും നടന്നു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്കുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ സണ്ണി കൂട്ടാല, ബിജി വിൽസൺ, റോസ്മി രാജു, ബിനോയ് പൗലോസ്, സേതുമോൻ ചിറ്റേത്ത്, കുണ്ടൂർ സ്കൂൾ ഹെഡ് മിസ്സ്ട്രെസ് ശാന്ത ടീച്ചർ, ഗവ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജിഷ്ണു, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ നിഷ എന്നിവർ പങ്കെടുത്തു.

date