Skip to main content
തൃശൂർ ഗവ എൻജിനീയറിംഗ് കോളേജിൽ 2022 അധ്യയന വർഷം ബിരുദം പൂർത്തീകരിച്ച 761 വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചു.

761 പേർക്ക് പ്ലേസ്മെൻ്റ്; ചരിത്രം കുറിച്ച് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്

തൃശൂർ ഗവ എൻജിനീയറിംഗ് കോളേജിൽ 2022 അധ്യയന വർഷം ബിരുദം പൂർത്തീകരിച്ച 761 വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചു. കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ് പ്രകടന മാണിത്.

2023 ൽ ഇനിയും കമ്പനികൾ വരാനിരിക്കെ നിലവിൽ 570ൽ പരം ഓഫറുകൾ കോളേജ് പ്ലേസ്മെന്റ് സെല്ലിന് നൽകാനായി. ഈ അധ്യയന വർഷവും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം കോർ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, എം ആർ എഫ്, ജെ എസ് ഡബ്, സിവിൽ എഞ്ചിനീയറിംഗ് വിഭാഗം കോർ കമ്പനികളായ എൽ ആൻഡ് ടി കൺക്ഷൻസ്, ശോഭ കൺസ്ട്രക്ഷൻസ്, ആർ ബീ സ്ട്രക്ച്ചേഴ്സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം കോർ കമ്പനികളായ ഒറാക്കിൾ, പബ്ലിസിസ് സാപിയൻറ്സ്, ബാറ്റൺ സിസ്റ്റംസ്, കെമിക്കൽ എഞ്ചിനീയറിംഗ് കോർ കമ്പനികളായ സുഡ് കെമി നയാ എനർജി, റിലയൻസ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് വിഭാഗം കോർ കമ്പനിക ളായ അനോറ, ഹിറ്റാച്ചി, എസ് എഫ് ഓ എന്നീ കമ്പനികൾക്കു പുറമെ ടി സി എസ്, സി ടി എസ്, ഈ വൈ, അൻജർ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, തുടങ്ങി 80ൽ പരം കമ്പനികളിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിച്ചു.

അലുമ്നിയുടെ സഹായത്തോടെ ഗൾഫ് മേഖല യിലേക്കുള്ള ഓവർസീസ് റിക്രൂട്ട്മെന്റ് വഴിയും വിദ്യാർത്ഥികൾക്ക് ജോലി നേടാനായി. മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് കം പ്ലേസ്മെന്റ് വഴി ബഹുരാഷ്ട കമ്പനികളിൽ ജോലി ലഭിച്ച് പഠന കാലത്തു തന്നെ അതത് സേവന മേഖല തെരഞ്ഞെടുത്ത് കോഴ്സ് തീരുന്ന ഉടൻ ജോലിയിൽ പ്രവേശിക്കാനും സാധിക്കുന്നുണ്ട്. അക്കാദമിക് പരമായും സാങ്കേതികപരമായും മികച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നിലധികം പ്ലേസ്മെന്റ് ലഭിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി 110 വിദ്യാർത്ഥികൾ രണ്ട് വീതം കമ്പനികളിലും 74 വിദ്യാർത്ഥികൾക്ക് 3 വീതം കമ്പനികളിലും ഒരേ സമയം പ്ലേസ്മെന്റ് നേടാൻ സാധിച്ചു.

date