Skip to main content

കെ.എസ്.എഫ്.ഇ ലാഭവിഹിതമായി 35 കോടി സർക്കാരിന് കൈമാറി

2020-21 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ. ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി. റവന്യൂ മന്ത്രി കെ.രാജൻ ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ എസ്.കെ.സനിൽജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻഡയറക്ടർ ബോർഡ് അംഗങ്ങളായ ടി. നരേന്ദ്രൻ, സിനി.ജെ.ഷുക്കൂർബി.എസ്. പ്രീതസംഘടനാ നേതാക്കളായ എസ്. അരുൺ ബോസ്എസ്. മുരളീകൃഷ്ണപിളളഎസ്.സുശീലൻഎസ്. വിനോദ് എന്നിവരും പങ്കെടുത്തു.

പി.എൻ.എക്‌സ്. 2848/2023

date