Skip to main content

സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീനം നൽകുന്നു. പി.എസ്.സി നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി കെ.എ.എസ് പരീക്ഷാ പരിശീലനത്തിലേയ്ക്കായി തിരുവനന്തപുരംകൊല്ലംപത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയുംമറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും അപേക്ഷിക്കാം. ജാതിവരുമാനംവിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾഫോട്ടോ എന്നിവ സഹിതം ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഹോമിൽ ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ നൽകണം. പട്ടികജാതി/പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്‌റ്റൈപന്റ് ലഭിക്കും.

പി.എൻ.എക്‌സ്. 2853/2023

date