Skip to main content

മൊബൈല്‍ ലോക് അദാലത്ത്

ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ സൗജന്യ നിയമ സേവനവും നിയമ സഹായവും നല്‍കുതിനായി കെല്‍സയുടെ നേതൃത്വത്തില്‍ സഞ്ചരിക്കു ഒരു മാസം നീണ്ടു നില്‍ക്കു ലോക് അദാലത്തിന് തുടക്കമായി. ഫ്ളാഗ് ഓഫ് ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജുമായ എം ബി സ്നേഹലത നിര്‍വഹിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്ര'റി പി മഞ്ജു അധ്യക്ഷനായി.

മോ'ോര്‍ വാഹന അപകട ക്ലെയിംസ്, റവന്യൂ കേസുകള്‍, ആദായ വില്പന നികുതി, വൈദ്യുതി-ജലവിതരണം (മോഷണ കേസ് ഒഴികെ), ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുളള സര്‍വീസ് കേസുകള്‍, സര്‍വേ അതിര്‍ത്തി തര്‍ക്കങ്ങള്‍, ബാങ്കിങ് ഇന്‍ഷുറന്‍സ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴില്‍ തര്‍ക്കം, പിന്‍തുടര്‍ച്ചാവകാശതര്‍ക്കം, വസതു നികുതി തുടങ്ങി തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ മൊബൈല്‍ ലോക് അദാലത്തിലൂടെ സാധിക്കും.

പത്തനാപുരം- ജൂ 27 വരെയും (9846287276), കൊ'ാരക്കര ജൂ 28 മുതല്‍ ജൂലൈ അഞ്ചുവരെയും (8075670019), കുത്തൂര്‍ ജൂലൈ ആറ് മുതല്‍ 12 വരെയും (9447303220) കരുനാഗപ്പള്ളി ജൂലൈ 13 മുതല്‍ 20 വരെയും (9446557589) കൊല്ലം ജൂലൈ 21 മുതല്‍ 27 വരെയും (8848244029) നിയമസേവനത്തിന് ബന്ധപ്പെടാം.

date