Skip to main content

സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് എംപാനൽ ചെയ്യാൻ ഏജൻസികളെ ക്ഷണിച്ചു

 

    2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള അവകാശ ആക്ട് (2013 ലെ കേന്ദ്ര ആക്ട്, 30) പ്രകാരം എറണാകുളം ജില്ലയില്‍ 200 ആറില്‍ താഴെയുളള പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന്  (SIA study) ഏജൻസികളെ തെരഞ്ഞെടുത്ത് എംപാനൽ ചെയ്യാൻ തീരുമാനിച്ചു. എംപാനൽ ചെയ്യുവാൻ താല്പര്യമുള്ള യൂണിവേഴ്‌സിറ്റി/കോളേജ്/വകുപ്പ്/സ്വകാര്യ സർവ്വേ സ്റ്റഡി ഏജൻസികൾ/മറ്റുള്ളവർ  എന്നിവരിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. നിലവിലുള്ള എംപാനൽ ലിസ്റ്റ് ക്യാൻസൽ ആകുമെന്നതിനാൽ  ഇപ്പോൾ എംപാനൽ ചെയ്തിട്ടുള്ളവരിൽ തുടരുവാൻ താൽപര്യമുള്ളവരും ഇതിലേക്കായി താൽപര്യപത്രം സമർപ്പിക്കേണ്ടതാണ്. സൂചന :സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമായിരിക്കും ഏജൻസികളെ തെരഞ്ഞെടുക്കുക. സർക്കാർ ഉത്തരവ്, അപേക്ഷാ ഫോം, യോഗ്യത മാനദണ്ഡങ്ങൾ എന്നിവ ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ernakulam.nic.in/events/  ൽ ലഭ്യമാണ്.

അവസാന തീയതി : 2023 ജൂൺ 30,
താൽപര്യപത്രം സമർപ്പിക്കേണ്ട വിലാസം : ഡെപ്യൂട്ടി കളക്ടർ (എൽ.എ.), കളക്ടറേറ്റ്,സിവിൽ സ്റ്റേഷൻ, കാക്കനാട്-682030.
ഇമെയിൽ:
laekmdc@gmail.com

date