Skip to main content

വാക് ഇൻ ഇന്റർവ്യൂ

 

 ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തിര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ എന്നിവരെ നിയമിക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ   ജൂൺ 23 വെള്ളിയാഴ്ച രാവിലെ 11 ന് വെറ്ററിനറി ഡോക്ട‍ർമാരുടെയും  ഉച്ചയ്ക്ക് 12 ന്  ഡ്രൈവർ കം അറ്റൻഡർമാരുടെയും  വാക് ഇൻ ഇന്റർവ്യൂ നടത്തും.  

 കോതമംഗലം, വാഴക്കുളം, ആലങ്ങാട്, വടവുകോട്, പള്ളുരുത്തി, വൈപ്പിൻ നോർത്ത്, പറവൂർ എന്നീ എഴ് ബ്ലോക്കുകളിലേക്ക് ഏഴ് വെറ്ററിനറി ഡോക്ട‍ർമാരുടെയും കൊച്ചി കോർപ്പറേഷൻ, മൂവാറ്റുപുഴ, മുളന്തുരുത്തി, അങ്കമാലി, നോർത്ത് പറവൂർ, കോതമംഗലം, കൂവപ്പടി, പാമ്പാക്കുട, ഇടപ്പള്ളി, വാഴക്കുളം, ആലങ്ങാട്, വടവുകോട്, പള്ളുരുത്തി, വൈപ്പിൻ എന്നീ 15 ബ്ലോക്കുകളിൽ  15 ഡ്രൈവർ കം അറ്റൻഡ‍ർമാരുടെയും ഒഴിവുകളിലേക്കാണ് നിയമനം. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം പൂർത്തീകരിക്കാനുള്ള കാലതാമസം കണക്കിലെടുത്ത്  89 ദിവസത്തേക്കാണ് താൽക്കാലികനിയമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മറിയാമ്മ തോമസ് അറിയിച്ചു.

date