Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2022-2023 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്ട്രേഡ് ചാർട്ടേർഡ് അക്കൗണ്ടന്റമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളം എന്ന വിലാസത്തിൽ തപാലിലോ പ്രവർത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ക്വട്ടേഷൻ നമ്പറും, ഏത് ആവശ്യത്തിന് വേണ്ടിയുള്ളത് എന്നതും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 26 ( വൈകിട്ട് 2 ന് ) ആണ്. അപൂർണ്ണമായതും നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി വികസന സമിതി ഓഫിസുമായി ബന്ധപ്പെടുക.

date