Skip to main content

മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി

പൊതു വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് വേണ്ടി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ  പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം മലപ്പുറം നഗരസഭാ പരിധിയിലെ പച്ചക്കറി, പലചരക്ക്കടകളിലും മൽസ്യമാംസ മാർക്കറ്റുകളിലും പരിശോധന നടത്തി. പരിശോധന നടത്തിയ 8 കടകളില്‍   5 കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. പൊതുവിപണിയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് 5 കടകള്‍ക്കെതിരെ നോട്ടീസ് നല്‍കി. കടകളില്‍ വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി. പൊതു വിപണിയിലെ   അളവു തൂക്ക ഉപകരണങ്ങൾ കൃത്യമായി മുദ്രവെച്ചുതന്നെന്നു ഉറപ്പുവരുത്തി. പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസർ മിനി.എൽ , താലൂക്ക് സപ്ലൈ ഓഫീസർ വിനോദ് കുമാർ, റേഷനിങ് ഇൻസ്‌പെക്ടർമാരായ പ്രദീപ്, എ.സുൾഫിക്കർ, കെ.പി അബ്ദുൽ നസീർ, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ പി. രാമദാസ് പി, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ കെ.വി യൂജിൻ പാസിൽ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും.

date